കൈ പിടിക്കാൻ ചൂരൽമലയിലെ കുട്ടികൾ

കൽപ്പറ്റ:
തിരുവോണനാളിൽ കൊച്ചി നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ളാസ്റ്റേഴ്സ് താരങ്ങളെ കൈപിടിച്ച് നടത്തുക വയനാട്ടിലെ ദുരന്തഭൂമിയായ ചൂരൽമലയിലെ കുട്ടികൾ. എട്ടിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ള 24 കുട്ടികൾ കളിക്കാർക്കൊപ്പം സ്റ്റേഡിയത്തിലെത്തുമ്പോൾ അതിജീവനത്തിനുള്ള പുതിയൊരു കാൽവെപ്പാവും. ഫുട്ബോളിലെ ഇഷ്ടതാരങ്ങളുടെ സാന്നിധ്യം സന്താഷവും ആത്മവിശ്വാസവും പകരുമെന്നാണ് പ്രതീക്ഷ. കേരള ബ്ലാസ്റ്റേഴ്സ് ഒരുമിച്ചോണം എന്ന ആശയത്തിലാണ് ദുരന്തമേഖലയിലെ കുട്ടികളെയും കൂടെ ചേർക്കുന്നത്. ടീം നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.