ട്രാൻസ്ജെൻഡർ കലോത്സവം 17 മുതൽ
തിരുവനന്തപുരം:
സംസ്ഥാന ട്രാൻസ് ജെൻഡർ കലോത്സവം ” വർണപ്പകിട്ട് ” ഫെബ്രുവരി 17 മുതൽ 21 വരെ തൃശൂർ ഠൗൺ ഹാളിൽ നടക്കും. 17 ന് വൈകിട്ട് നാലുമണിക്ക് ഘോഷയാത്ര സാമൂഹികനീതി മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. വിവിധ ജില്ലകളിൽനിന്നായി 200 ട്രാൻസ്ജെൻഡർമാർ കലാവിരുന്നൊരുക്കും. വിജയികൾക്ക് ആദര ഫലകവും, ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. ട്രാൻസ്ജെൻഡർമാരുടെ രചനകളും പരിപാടികളുടെ ഫോട്ടോയും വാർത്തകളും ഉൾപ്പെടുത്തി സുവനീർ ഇറക്കും. ട്രാൻസ്ജെൻഡർമാർക്ക് പൊതു സമൂഹത്തിൽ കൂടുതൽ ശ്രദ്ധയും പരിഗണനയും നേടിക്കൊടുക്കുയാണ് വർണപ്പകിട്ടിന്റെ ലക്ഷ്യമെന്ന് ആർ ബിന്ദു പറഞ്ഞു.