ദിവ്യ പഹൂജയുടെ മൃതദേഹം കനാലിൽ കണ്ടെത്തി

ന്യൂഡൽഹി:
കൊല്ലപ്പെട്ട മുൻ മോഡൽ ദിവ്യ പഹൂജ (27)യുടെ മൃതദേഹം ഭക്രാകനാലിൽ കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഹോട്ടലിൽ 11 ദിവസം മുമ്പാണ് ദിവ്യ വെടിയേറ്റ് കൊല്ലപ്പെട്ടതു്.ഭക്രയിൽ ഉപേക്ഷിച്ച മൃതദേഹം ഒഴുകി ഹരിയാനയിൽ എത്തുകയായിരുന്നു.അധോലോക നേതാവും കാമുകനുമായിരുന്ന സന്ദീപ് ഗദോലിയുടെ കൊലപാതക കേസിൽ ഏഴുവർഷം ദിവ്യ ജയിലിലായിരുന്നു. ജനുവരി 2 ന് ദിവ്യയുടെ മൃതദേഹം ബിഎംഡബ്ല്യു കാറിൽ കൊണ്ടുപോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നതാണ് കൊലപാതം കണ്ടെത്താൻ സഹായകമായതു്.

