പിണറായി വിജയനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

കോഴിക്കോട് :
പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചു രാഹുൽ ഗാന്ധി. കോഴിക്കോട് നടന്ന മഹാറാലിയിലാണ് രാഹുലിൻ്റെ വിമർശനം. പ്രധാനമന്ത്രിക്ക് അധികാരക്കൊതിയെന്ന് വിമർശിച്ച രാഹുൽ രണ്ട് മുഖ്യമന്ത്രിമാർ ജയിലിലായപ്പോഴും ബിജെപി പിണറായി വിജയനെ തൊടുന്നില്ലെന്നും പറഞ്ഞു. ഇലക്ട്രൽ ബോണ്ട് ലോകം കണ്ട തീവെട്ടിക്കൊള്ളകളിൽ ഒന്നാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരെയാണ് എപ്പോഴും പ്രസംഗിക്കുന്നത്. വല്ലപ്പോഴും ബിജെപിക്കും ആർഎസ്എസിനുമെതിരെ പറയാൻ തയ്യാറാകണമെന്നും രാഹുൽ കോഴിക്കോട് നടന്ന മഹാറാലിയിൽ പറഞ്ഞു.