പുതിയ മാലെ മേയർ ഇന്ത്യൻ അനുകൂലി

മാലെ:
മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിലെ മേയറായി മാലദ്വീവിയൻ ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥി ആദം അസിം തെരഞ്ഞെടുക്കപ്പെട്ടു.ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ മേയറുടെ വിജയം.ആദം അസിമിന്റെ വിജയം മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവിന് വൻ തിരിച്ചടിയായി. മുൻപ്രസിഡന്റ് മൊഹമ്മദ് സോലിഹ് നേതൃത്വം നൽകുന്ന മാലദ്വീവിയൻ ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) ഇന്ത്യൻ അനുകൂലിയായിരുന്നു . 45 ശതമാനം വോട്ട് നേടിയാണ് ആദം അസിം മേയറായത്. പുതിയ പ്രസിഡന്റ് മൊയ്സുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) പാർട്ടി സ്ഥാനാർഥി അസിമഷകൂറിന് 29 ശതമാനം വോട്ടാണ് ലഭിച്ചത്.

