രാഹുൽ ഗാന്ധിയുടെ പ്രചാരണം തുടങ്ങി

തിരുവനന്തപുരം:
യുഡിഎഫിനു വേണ്ടി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ തിങ്കളാഴ്ച മുതൽ തുടങ്ങി. തിങ്കളാഴ്ച വൈകിട്ട് ആറിന് കോഴിക്കോട്ട് പൊതു സമ്മേളത്തിൽ രാഹുൽ പങ്കെടുത്തു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ണൂരിലും, മൂന്നു മണിക്ക് പാലക്കാട്ടും അഞ്ചു മണിക്ക് കോട്ടയത്തും പ്രചാരണവേദികളിൽ പങ്കെടുക്കും. 22-ാം തീയതി തിരുവനന്തപുരത്തെത്തും. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നാളെ 10 മണിക്ക് തിരുവനന്തപുരത്ത് സംസാരിക്കും.