വണ്ടൂരിൽ മരിച്ച യുവാവിന് നിപായെന്ന് സ്ഥിരീകരിച്ചു

വണ്ടൂർ:
മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് നിപാ ബാധിച്ച് മരിച്ചു. ബംഗളൂരുവിൽ സൈക്കോളജി വിദ്യാർഥിയായ ഇരുപത്തിമൂന്നുകാരനാണ് തിങ്കളാഴ്ച പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ മരിച്ചതു്. പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചിരുന്നു.രണ്ടു മാസം മുമ്പ് ബംഗളൂരുവിൽവച്ച് മഞ്ഞപ്പിത്തം ബാധിച്ച് നാട്ടിലെത്തിയ വിദ്യാർഥി അസുഖം ഭേദമായതോടെ തിരിച്ചു പോയി. താമസ സ്ഥലത്ത് തെന്നിവീണ് കാലിന് പരിക്കേറ്റ് വീണ്ടും നാട്ടിലെത്തി ചികിത്സ തേടി. ഇതിനിടെ നാലു ദിവസം മുമ്പ് പനി ബാധിച്ച് വണ്ടൂരിലെ സ്വകാര്യാശുപത്രയിലും തുടർന്ന് ഞായറാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 8.30 നാണ് മരിച്ചത്.