ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി

 ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി

രണ്ട് ആനകൾ തമ്മിലുള്ള ദൂരം മൂന്ന് മീറ്റർ ഉണ്ടെന്ന് ഉറപ്പാക്കണം.‌ പത്തു മിനിറ്റിലധികം ആനകളെ വെയിലത്ത് നിർത്തരുത്. ആനകളെ നിർത്തുമ്പോൾ മേൽക്കൂരയും തണലും ഉറപ്പാക്കണം.

കൊച്ചി:

ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. എഴുന്നള്ളത്തിന് എത്തുന്ന ആനകളും ജനങ്ങളും തമ്മിൽ 8 മീറ്റർ അകലവും ബാരിക്കേഡും വേണമെന്നത് ഉൾപ്പടെ കർശന വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള മാർ​ഗരേഖയാണ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

തിരുവിതാംകൂർ, കൊച്ചി, മലബാർ, ​ഗുരുവായൂർ ദേവസ്വങ്ങളെ കോടതി കക്ഷി ചേർക്കുകയും ചെയ്തു. വളരെ സെൻസിറ്റീവായ വിഷയമാണിതെന്നും എല്ലാവരേയും കേൾക്കണം എന്നുമായിരുന്നു കഴിഞ്ഞ തവണ കേസ് പരി​ഗണിച്ചപ്പോൾ സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News