സംസ്ഥാന ടെക്നിക്കൽ ഹൈസ്ക്കൂൾകായികമേളയിൽ പാലക്കാടിന് കിരീടം
തിരുവനന്തപുരം:
വ്യാഴാഴ്ച ആരംഭിച്ച സംസ്ഥാന ടെക്നിക്കൽ ഹൈസ്ക്കൂൾ കായികമേളയിൽ പാലക്കാട് ചാമ്പ്യൻമാരായി. 118 പോയിന്റോടെ പാലക്കാട് ടെക്നിക്കൽ ഹൈസ്കൂൾ ഒന്നാം സ്ഥാനത്തെത്തി. നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിലാണ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടന്നത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര കുളത്തൂർ ടെക്നിക്കൽ ഹൈസ്കൂൾ 64 പോയിന്റ് നേടി രണ്ടാം സ്ഥാനത്തെത്തി. പാലക്കാട് ഷൊർണൂർ 62 പോയിന്റുമായി മൂന്നാം സ്ഥാനത്തും, 57 പോയിന്റുമായി ചിറ്റൂർ നാലാം സ്ഥാനത്തുമെത്തി. 400 മീറ്റർ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് സ്കൂളിലെ എംഐ അൽ ഷാമിൽ ഹുസൈനും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊടുങ്ങല്ലൂർ സ്കൂളിലലെ കെഎസ് സിദ്ധ ഫാത്തിമയും സ്വർണം നേടി. ഞായറാഴ്ച വൈകിട്ട് 3.30 ന് സമാപന സമ്മേളനം മന്ത്രി ജിആർ അനിൽ ഉദ്ഘാടനം ചെയ്തു.