മണി ചെയിൻവഴി ഷോപ്പിങ് തട്ടിപ്പ്
തൃശൂർ:
ഹൈറിച്ച് ഓൺ ലൈൻ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം വഴി സംസ്ഥാനത്തിനകത്തും പുറത്തുമായി 1630 കോടി തട്ടിയെടുത്തതായി റിപ്പോർട്ട്. കേരളംകണ്ട ഏറ്റവും വലിയ തട്ടിപ്പാണിത്. ക്രിപ്റ്റോ കറൻസി ഉൾപ്പെടെ ഉപയോഗിച്ച് വൻതുക ലാഭം വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. ഹൈറിച്ച് എംഡി ചേർപ്പ് സ്വദേശി കെഡി പ്രതാപനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനശ്വര ട്രേഡേഴ്സിന്റെ ഗ്രോസറി വ്യാപാരത്തിലേക്കെന്ന പേരിലാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. കമ്പനിക്ക് കേരളത്തിൽ 78 ശാഖകളും ഇന്ത്യയിലൊട്ടാകെ 680 ശാഖകളുമുണ്ട്.1.63 ലക്ഷം ഐഡികളാണ് ഹൈറിച്ചിനുള്ളത്.