അഗ്നിവീർ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി

തിരുവനന്തപുരം:
കരസേനയിലെ അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലർക്ക് /സ്റ്റോർ കീപ്പർ ടെക്നിക്കൽ, ട്രേഡ്സ് മാൻ വിഭാഗങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. പൊതുപ്രവേശന പരീക്ഷ ഇത്തവണ മലയാളത്തിലും എഴുതാം. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.ഒന്നാം ഘട്ടം ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത എഴുത്തു പരീക്ഷയും രണ്ടാംഘട്ടം റിക്രൂട്ട്മെന്റ് റാലിയുമാണ്. ഓൺലൈൻ പരീക്ഷ ജൂണിലാണ്. joinindianarmy.nic.in ലേക്ക് ഏപ്രിൽ 10 വരെ അപേക്ഷിക്കാം.