ആന എഴുന്നള്ളിപ്പുകൾ റദ്ദാക്കി

കോഴിക്കോട്:
കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ജില്ലയിൽ 21 വരെ എല്ലാ ആനയെഴുന്നള്ളിപ്പുകളും റദ്ദാക്കാൻ ജില്ലാ മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. നിബന്ധനകൾ പാലിക്കാതെ അശ്രദ്ധമായി എഴുന്നള്ളിപ്പ് നടത്തിയ ക്ഷേത്രത്തിന്റെ മോണിറ്ററിങ് കമ്മിറ്റി രജിസ്ട്രേഷൻ റദ്ദാക്കും. സുരക്ഷിതമായ ആന എഴുന്നള്ളിപ്പിന് മോണിറ്ററിങ് കമ്മിറ്റിയുടെ ഉത്തരവിലുള്ള എല്ലാ നിബന്ധനകളും ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റികളും നിർബന്ധമായും പാലിക്കണം. വേനൽക്കാലമായതിനാൽ ആനകളുടെ ശരീരോഷ്മാവ് നിയന്ത്രിക്കാൻ ആവശ്യമായ ജലലഭ്യതയും തണലും ഉത്സവ കമ്മിറ്റികൾ ഉറപ്പു വരുത്തണമെന്നും യോഗം അറിയിച്ചു.