ഇഡി കേസെടുത്തു

കൊച്ചി:
സ്ത്രീകൾക്ക് പാതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കേസെടുത്തു. കേസിലെ മുഖ്യപ്രതി അനന്തകൃഷ്ണനെതിരെ മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്. മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക്സ് ഡെവലപ്മെന്റ് സൊസൈറ്റി (സീഡ്)യിൽനിന്നുള്ള പരാതിയിൽ 7.59 കോടി രൂപ തട്ടിയെടു ത്തെന്ന പരാതിയിൽ ജനുവരി 31നാണ് അനന്തകൃഷ്ണനെ അറസ്റ്റ് ചെയ്തത്.ഇയാളുടെ സാമ്പത്തിക ഇടപാടുകൾ ഇഡി പരിശോധിക്കും. സായിഗ്രാം സ്ഥാപകൻ കെ എൻ ആനന്ദകുമാറിന്റെ പങ്കും അന്വേഷിക്കും.