ഡിവൈഎസ്പി, എസി പി ഓഫീസുകളിൽ സ്നേഹിത സെന്റർ
തിരുവനന്തപുരം:
സംസ്ഥാനത്തെ എല്ലാ ഡിവൈഎസ്പി,എസിപി ഓഫീസുകളിലും ശനിമുതൽ കുടുംബശ്രീ സ്നേഹിത എക്സ്റ്റഷൻ സെന്ററുകൾ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 4.30 ന് പാലക്കാട് സൗത്ത് ഡിവൈഎസ്പി ഓഫീസിൽ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ആകെ 84 ഓഫീസിൽ സ്നേഹിതയുടെ സേവനം ലഭിക്കും. വിവിധ അതിക്രമങ്ങൾക്കിരയായി പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ കൗൺസിലിങ് നൽകുകയാണ് ലക്ഷ്യം.ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ രണ്ട് ദിവസം വീതം കൗൺസിലിങ് ലഭ്യമാക്കും.