മാർപാപ്പ ആശുപത്രിയിൽ

വത്തിക്കാൻ:
ബ്രോങ്കൈറ്റിസ് മൂർച്ഛിച്ചതിനെതുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസത്തേയ്ക്ക് മാർപാപ്പ പൊതു പരിപാടിയിൽ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു. വെള്ളിയാഴ്ച അമേരിക്കൻ മാധ്യമമായ സിഎൻഎന്നിന്റെ സിഇഒ, സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ മാർപാപ്പയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ മാസം മുതൽ മാർപാപ്പക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ട്.