യോഗാ ചാമ്പ്യൻഷിപ്പിൽ ഹരിയാന മുന്നിൽ

വെഞ്ഞാറമൂട്:
പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുള സമുച്ചയത്തിൽ നടക്കുന്ന 49-ാമത് ദേശീയ യോഗാ ചാമ്പ്യൻഷിപ്പിൽ ഹരിയാന മുന്നിൽ.ആദ്യദിനത്തിൽ 14 പോയിന്റാണ് ഹരിയാന നേടിയത്.8 പോയിന്റ് നേടി പശ്ചിമ ബംഗാളും മഹാരാഷ്ട്രയും രണ്ടാം സ്ഥാനത്തും 6 പോയിന്റുനേടി ഗോവ മൂന്നാം സ്ഥാനത്തുമാണ്. 21 മുതൽ 30 വയസുവരെ യുള്ളവരുടെ വിഭാഗത്തിൽ റാംഗോസ്വാമിയും റിഥമിക്ക് യോഗ സീനിയർ പുരുഷ വിഭാഗത്തിൽ ഹർഷ്, സുമിതുമാണ് ഹരിയാനയ്ക്കായി സ്വർണം നേടിയത്. റിഥമിക് യോഗ സീനിയർ വനിതാവിഭാഗത്തിൽ ഗോവയുടെ മേഘ മാഡിയും,തൃഷാ മന്നയും 30 വയസിനു മുകളിലുള്ളവരുടെ പ്രൊഫഷണൽ കാറ്റഗറിയിൽ പശ്ചിമബംഗാളിന്റെ പിയൂഷ്കാന്തി പാനും സ്വർണം നേടി.