പൊഴിമുഖം മണൽ കയറി അടഞ്ഞു
ആറ്റിങ്ങൽ:
മത്സ്യത്തൊഴിലാളികൾക്ക് ആശങ്കനിറച്ച് മുതലപ്പൊഴി തുറമുഖ ചാനലിൽ മണൽ മൂടി. 11വർഷങ്ങൾക്കു ശേഷമാണ് പൂർണമായി മണൽ കയറി പൊഴിമുഖം അടയുന്നത്. ചെറിയ ഡ്രഡ്ജറുപയോച്ച് മണൽനീക്കൽ നടന്നു വരുന്നതിനിടെയാണ് കൂടുതൽ മണൽത്തിട്ട കൾ രൂപം കൊണ്ടത്.ഇതോടെ വള്ളങ്ങൾക്ക് ഇതുവഴി കടന്നുപോകാനാവാത്ത സ്ഥിതിയായി. വേലിയറ്റ സമയങ്ങളിൽ തോടിന് സമാനമായ ഭാഗത്തുകൂടിയാണ് കുറച്ചു ദിവസങ്ങളായി തൊഴിലാളികൾ വള്ളങ്ങൾ കടലിലിറക്കിയിരുന്നത്. കഴിഞ്ഞ ദിവസത്തോടെ കവാടം പൂർണമായി മണൽ മൂടി.രണ്ടു ലക്ഷത്തിലധികം ക്യൂബിക്ക് മീറ്റർ മണലാണ് നീക്കേണ്ടതു്. 2024 വരെ അഴിമുഖ മണൽ നീക്കി 5 മീറ്റർ ആഴം ഉറപ്പാക്കുന്ന പ്രവൃത്തിയുടെ ചുമതല അദാനി പോർട്ടിനായിരുന്നു. എന്നാൽ 2021 നു ശേഷം ആഴം ഉറപ്പാക്കുന്ന പ്രവൃത്തി അദാനി പോർട്ട് നടപ്പാക്കിയിരുന്നില്ല.