ദത്തെടുക്കൽ നടപടി വേഗത്തിലാക്കും

 ദത്തെടുക്കൽ നടപടി വേഗത്തിലാക്കും

പാലക്കാട്: കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള നടപടി കോടതിയിൽ നിന്ന് കലക്ടർമാർക്ക് നേരിട്ട് നൽകാനുള്ള ദേദഗതി നിലവിൽ വന്നു. മുൻപ് രണ്ടു മുതൽ മൂന്നര വർഷം വരെയുണ്ടായിരുന്ന പ്രകിയ ആറ് മാസം കൊണ്ട് തീർപ്പ് കല്പിക്കാനുള്ള ഭേദഗതിയാണ് നിലവിൽ വന്നത്. രക്ഷിതാക്കളുടെ രേഖകൾ വിശദമായി പരിശോധിച്ച് ദത്തെടുക്കൽ നടപടി ലളിതമാക്കി. 2022 ലെ ഭേദഗതി പ്രകാരം കോടതി ഇടപെടൽ പൂർണമായി ഒഴിവാക്കി. രക്ഷിതാക്കളുടെ അപേക്ഷ പരിശോധിച്ച ശേഷം രണ്ടു മാസത്തിനകം താൽക്കാലിക സംരക്ഷണച്ചിതമതല നൽകും. അതിനു ശേഷം ജില്ലാതല കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കുഞ്ഞുങ്ങളെ കൈമാറും.
സ്ഥാപനമേധാവി, ശിശു സംരക്ഷണ ഓഫീസർ, ഡോക്ടർ എന്നിവരടങ്ങുന്ന കമിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ അന്തിമാനുമതി നൽകും. നടപടി ലഘൂകരിച്ചതിലൂടെ പാലക്കാട് ജില്ലയിൽ മാത്രം എട്ട് കുഞ്ഞുങ്ങളെ ഒരു വർഷത്തിനകം ദമ്പതികൾക്ക് ദത്തെടുക്കാൻ കഴിഞ്ഞു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News