കേരള കോൺഗ്രസ് [ബി] സംസ്ഥാന സെക്രട്ടറി ഷിബി ജോർജ് അന്തരിച്ചു .
![കേരള കോൺഗ്രസ് [ബി] സംസ്ഥാന സെക്രട്ടറി ഷിബി ജോർജ് അന്തരിച്ചു .](https://tnnewsmalayalam.com/wp-content/uploads/2023/11/shibi-george-600x560.png)
പാല : കേരള കോൺഗ്രസ്സ് [ബി ] സംസ്ഥാന സെക്രട്ടറി ഷിബി ജോർജ് [54 ] അന്തരിച്ചു . ഇന്നലെ തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം. കടുത്ത നെഞ്ചു വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.ഹൃദയാഘാതമായിരുന്നു മരണ കാരണം. കേരള ഫിലിം അക്കാദമിയിലെ പൂർവ വിദ്യാർത്ഥി കൂടിയായിരുന്നു ഷിബി . ഫിലിം ഡയറക്ഷനിൽ ഡിപ്ലോമ എടുത്തെങ്കിലും രാഷ്ടിയത്തിൽ മുഴുവൻ സമയ പ്രവർത്തകനായി മാറുകയായിരുന്നു . ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പാല സ്വദേശിയായ ഷിബി മുപ്പത് വർഷമായി തിരുവനന്തപുരത്തായിരുന്നു സ്ഥിര താമസം. പാല നാഗനൂലിൽ പി സി ജോർജിന്റെയും ചിന്നമ്മ ജോർജിന്റെയും മകനാണ് .സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് സ്വവസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും . ബി. ഗണേഷ്‌കുമാർ എം എൽ എ , മന്ത്രി റോഷി അഗസ്റ്റിൻ,മാണി സി കാപ്പൻ എം എൽ എ ,ജോസ് കെ മാണി ഉൾപ്പടെ പ്രമുഖർ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി .


