തീരദേശവാസികളുടെ ചിരകാല സ്വപ്നം പൂവണിയുന്നു

തിരുവനന്തപുരം: ദിവസേന നാല് സർവീസുകളുമായി കളിയിക്കാവിള -കരുനാഗപ്പള്ളി കെ. എസ്. ആർ. ടി. സി. ബസ് യാത്ര തുടങ്ങി.തീരദേശത്തെ യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമാണ് ഇപ്പോൾ യഥാർഥ്യമായിരിക്കുന്നത്.ആദ്യ സർവീസ് പുലർച്ചെ 4.30ന് ആരംഭിക്കുന്നു.കളിയിക്കാവിളയിൽ നിന്നും തുടങ്ങി പാറശ്ശാല, പൂവാർ, പുല്ലുവിള, വിഴിഞ്ഞം,പൂന്തുറ, വലിയതുറ, ബീമാപള്ളി, ശംഖുമുഖം ,കണ്ണാൻതുറ, വേളി, വെട്ടുകാട്, പെരുമാതുറ, അഞ്ചുതെങ്ങ്, വർക്കല, പരവൂർ, കാപ്പിൽ,ഇരവിപുരം, കൊല്ലം, ചവറ വഴി കരുനാഗപ്പള്ളി വരെയും തിരിച്ചും രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസ്സുകളാണ് സർവീസ് നടത്തുന്നത്.
ആകെ നാലു സർവീസുകൾ ഉണ്ടായിരിക്കും.ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്.തീരദേശത്തെ യാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്രദമാകുന്നതാണ് ഈ ബസ് സർവീസ്.രാവിലെ 4.30ന് കരുനാഗപ്പള്ളിയിൽ നിന്നും കളിയിക്കാവിളയിൽ നിന്നും പുറപ്പെടുന്ന ബസ്സുകൾ രാത്രി 11.25ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
.


