മറിയക്കുട്ടി തോറ്റു പിന്മാറില്ല , ദേശാഭിമാനിക്കെതിരെ കേസുമായി മുന്നോട്ടു പോകും.

ക്ഷേമപെന്‍ഷന്‍ നിഷേധിക്കപ്പെട്ട് ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാര്‍ത്തയാണ് ദേശാഭിമാനി നല്‍കിയത്. വ്യാജമാണെന്ന് തെളിഞ്ഞതോടെ പാര്‍ട്ടി മുഖപത്രം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.എന്നാൽ കേസുമായി മുന്നോട്ടു പോകാൻ തന്നെയാണ് മറിയക്കുട്ടിയുടെ തീരുമാനം .മറിയക്കുട്ടിക്കെതിരായ വ്യാജവാര്‍ത്ത തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം.
സിപിഐഎം സൈബർ പേജുകളിലും, മുഖപത്രത്തിലും മറിയക്കുട്ടിക്ക് സ്വന്തമായി ഒന്നര ഏക്കർ സ്ഥലവും രണ്ടു വീടും മറിയക്കുട്ടിക്ക് ഉണ്ടെന്നും മകള്‍ പ്രിന്‍സി വിദേശത്തുമെന്നായിരുന്നു വാര്‍ത്ത.
മന്നാങ്കണ്ടം വില്ലേജ് പരിധിയിൽ മറിയക്കുട്ടിക്ക് ഭൂമി ഇല്ല എന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .. ക്ഷേമ പെൻഷൻ കിട്ടാൻ വൈകിയതിൽ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ ആയിരുന്നു മറിയക്കുട്ടിക്ക് എതിരായ സിപിഐഎം പ്രചാരണം. വ്യാജപ്രചരണത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോവുകയാണ് മറിയക്കുട്ടി.ദേശാഭിമാനി കോടതിയിൽ മാപ്പ് പറയട്ടെ എന്നാണ് മറിയക്കുട്ടിയുടെ തീരുമാനം.


