മണ്ഡല മകര വിളക്ക് പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു.

പുലര്‍ച്ചെ നാലിന് തുറക്കുന്ന നട, ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകീട്ട് നാലിന് വീണ്ടും തുറന്നശേഷം രാത്രി 11ന് അടയ്ക്കും.
ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലക്ഷേത്ര നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്രം നട തുറന്നത്. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ .ജയരാമൻ നമ്പൂതിരി ദീപം തെളിയിച്ചതോടെയാണ് രണ്ടര മാസക്കാലം നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തിന് തുടക്കമായത്.പുതിയ മേശാന്തി മാർക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുത്തു. വൃശ്ചികം ഒന്നായ നാളെയാണ് പുതിയ മേൽശാന്തിമാർ നട തുറക്കുക. ആദ്യദിനം തീർത്ഥാടകരുടെ ഒഴുക്കാണ് ശബരിമലയിലേക്ക്.
ഇരുമുടിക്കെട്ടേന്തി ശബരിമല മേൽശാന്തി, മാളികപ്പുറം മേൽശാന്തിമാർ പതിനെട്ടാം പടി ചവിട്ടി തിരുനടയിൽ എത്തി. ആഴിയിൽ അഗ്‌നി തെളിയിച്ച ശേഷം ശബരിമല മേൽശാന്തിയായി പി എൻ മഹേഷും മാളികപ്പുറം മേൽശാന്തിയായി പിജി മുരളിയും സ്ഥാനമേറ്റു. ഇന്ന് രാത്രി 10 മണിക്ക് നടയടക്കും. വൃശ്ചികം ഒന്നാം തീയ്യതി പുലര്‍ച്ചെ നാലു മണിക്ക് മേൽശാന്തിമാർ നട തുറക്കും. പുലര്‍ച്ചെ നാലിന് തുറക്കുന്ന നട, ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. ബാക്കി ദിവസങ്ങളിൽ വൈകീട്ട് നാലിന് വീണ്ടും തുറന്നശേഷം രാത്രി 11ന് അടയ്ക്കും.
വിശ്വാസികൾക്ക് അയ്യപ്പ ദർശനത്തിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു.

