എല്ലാ വഴികളും ഇനി ശബരിമലയിലേയ്ക്ക്.

മണ്ഡലകാല പൂജയ്ക്കായ് ശബരിമല നട ഇന്ന് തുറക്കും. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാർ ഇന്ന് ചുമതലയേൽക്കും. മേൽശാന്തി എസ്. ജയരാമൻ പോറ്റി തിരുനട തുറന്ന് ദീപം തെളിക്കും.വൃതശുദ്ധിയോടെ അയ്യപ്പന്റെ ദിവ്യദർശനം നേടുന്നതിനായി ലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. മാളികപ്പുറം സന്നിധാനത്തിലും ഇന്ന് പൂജകൾ ഉണ്ടായിരിക്കുകയില്ല. ഇന്ന് വൈകുന്നേരം അഞ്ചിന് തിരുനട തുറക്കുന്നത്തോടെ മണ്ഡലകാലത്തിന് കൂടി തിരി തെളിയുന്നു.വിപുലമായ സൗകര്യങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സന്നദ്ധ സംഘടനകളും ചേർന്ന് തീർത്ഥാടനപാതകളിലും മറ്റും ഒരുക്കിയിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ 37ൽ പരം വകുപ്പുകളും സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറായിക്കഴിഞ്ഞു. പതിനെട്ടാം പടിക്ക് സമീപമുള്ള ആഴിയിൽ അഗ്നി പകർന്നതിന് ശേഷം തന്ത്രി കണ്ഠംരര് മഹേഷ്‌രര് ഭക്തർക്ക് വിഭൂതി പ്രസാദം വിതരണംചെയ്യും. മേൽശാന്തി ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന്ദീപം തെളിച്ച ശേഷം ഭക്കർക്ക് മഞ്ഞൾ പ്രസാദം നൽകും. അയ്യപ്പ സന്നിധിയിലും മാളികപ്പുറത്തും പുതിയ മേൽശാന്തിമാരുടെ അഭിഷേകം തന്ത്രിയുടെ മുഖ്യകർമികത്വത്തിൽ നടക്കും. മൂവാറ്റുപുഴ പുത്തിലത്തു മനയിൽ പി. എൻ. മഹേഷ് ( സന്നിധാനം ) തൃശൂർ തൊഴിയൂർ വടക്കേക്കാട്ട് പൂങ്ങോട്ട് മനയിൽ പി. ജി. മുരളി (മാളികപ്പുറം )എന്നിവരാണ് നിയുക്ത മേൽശാന്തിമാർ.. ഇവർ ഇരുമുടിക്കെട്ടുമായി സന്നിധാനത്തിലെത്തിയശേഷമാണ് അഭിഷേകചടങ്ങുകൾ നടത്തുക. തുടർന്ന് മേൽശാന്തിയെ തന്ത്രി ശ്രീകോവിലിലേയ്ക്കാനായിച്ച് അയ്യപ്പ പൂജയ്ക്കുള്ള മൂലമന്ത്രം കാതിൽ ഓതി ചടങ്ങുകൾ പൂർത്തിയാക്കും. മണ്ഡലകാല പൂജയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് മേൽശാന്തിമാർ വൃശ്ചികം ഒന്ന് വെള്ളിയാഴ്ച രാവിലെ 3ന് നടതുറക്കും.ഡിസംബർ 27ന് മണ്ഡല പൂജയ്ക്ക് ശേഷം നട അടയ്ക്കും. തുടർന്ന് മകര വിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വീണ്ടും നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.


