സുപ്രീംകോടതി റിപ്പോർട്ട് തേടി

ന്യൂഡൽഹി:
ലൈ൦ഗികാതിക്രമങ്ങൾക്കിരയായ ഉത്തർപ്രദേശ് വനിതാ ജില്ലാ ജഡ്ജിയുടെ കത്തിൽ സുപ്രീം കോടതി റിപ്പോർട്ട് തേടി. മാനസികമായി തകർന്ന തന്നെ മരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എഴുതിയ തുറന്ന കത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് റിപ്പോർട്ട് തേടിയത്. ബാണ്ടാ ജില്ലാ ജഡ്ജിയുടെ കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ആവശ്യം ഉന്നയിച്ച് വനിതാ ജഡ്ജി നൽകിയ ഹർജി സുപ്രീംകോടതിയും തള്ളിയിരുന്നു. തൊഴിലിടങ്ങളിലെ ലൈംഗീകാതിക്രമം തടയൽ നിയമം (പോഷ് ആക്ട്) വെറും പ്രഹസനമാണെന്ന് കാട്ടി ഹൈക്കോടതിയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് നിവേദനം നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്നായിരുന്നു വനിതാ ജഡ്ജിയുടെ പ്രതികരണം. ഈ സാഹചര്യത്തിലാണ് മരിക്കാനുള്ള അനുമതിയെങ്കിലും നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

