അമേരിക്കൻ തെരഞ്ഞെടുപ്പിനെ മാർപാപ്പ വിമർശിച്ചു

 അമേരിക്കൻ തെരഞ്ഞെടുപ്പിനെ മാർപാപ്പ വിമർശിച്ചു

വത്തിക്കാൻ സിറ്റി:

അമേരിക്കൻപ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇരു സ്ഥാനാർഥികളെയും മാർപാപ്പ വിമർശിച്ചു. കമല ഹാരിസും, ഡോണാൾഡ് ട്രംപും ജീവിതത്തിന് എതിരാണെന്നും രണ്ടു തിന്മകളിൽ ചെറു തിനെ തെരഞ്ഞെടുക്കു യാകും ഉചിതമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിച്ച് വത്തിക്കാനിലേക്ക് മടങ്ങവെ വിമാനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാർപാപ്പ.’ ഒരാൾ കുടിയേറ്റക്കാരെ കൈ വിടുന്നു, മറ്റൊരാൾ കുഞ്ഞുങ്ങളെ കൊല്ലുന്നു. രണ്ടും ജീവിതത്തിന് എതിരാണ്. ഇതിൽ ആര് വേണമെന്ന് ആലോചിച്ച് തീരുമാനിക്കുക’ എന്നായിരുന്നു മാർപാപ്പായുടെ പരാമർശം. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തെയും, ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമലയുടെ നിലപാടിനെയുമാണ് ഫ്രാൻസിസ് മാർപാപ്പ എതിർത്തത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News