ഒമാനിൽ കനത്ത മഴയിൽ 18 മരണം

മസ്ക്കറ്റ്:
ഒമാനിൽ ദുരിതം വിതച്ച് കാറ്റും മഴയും തുടരുന്നു. ഒരു വിദ്യാർഥായുടേത് ഉൾപ്പെടെ കാണാതായ ഏഴുപേരുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെടുത്തു.ഇതോടെ മഴയിൽ മരിച്ചവരുടെ എണ്ണം 18 ആയി. പത്തനംതിട്ട അടൂർ കടമ്പനാട് സ്വദേശി സുനിൽ കുമാറാണ് ബിദിയയിലെ സനയയ്യിൽ മരിച്ചത്. ജോലി ചെയ്യുന്ന വർക്ക് ഷോപ്പിന്റെ മതിൽ ഇടിഞ്ഞു വീണാണ് സുനിൽ കുമാറിന് ജീവൻ നഷ്ടമായതു്. ഖുറിയാത്ത് വിലായത്തിലെ കൃഷിയിടങ്ങളിൽ ഒറ്റപ്പെട്ടുപോയ 21 പേരെ റോയൽ ഒമാൻ പൊലീസ് രക്ഷപ്പെടുത്തി. ചൊവ്വാഴ്ചയും ശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
[16/04, 9:31 pm] Tnn Sathyan, V: തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് 4650 കോടി
ന്യൂഡൽഹി:
ഏപ്രിൽ 19ന് ആദ്യ ഘട്ട പോളിങ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പിടിച്ചെടുത്തത് 4620 കോടി രൂപയും മറ്റു വസ്തുക്കളും. രാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് ഇത്രയും തുക പിടിച്ചെടുക്കുന്നതെന്ന് കമ്മീഷൻ അറിയിച്ചു. മാർച്ച് ഒന്നിനു ശേഷം ദിവസവും 100 കോടി എന്ന നിരക്കിലാണ് പണം പിടിച്ചെടുക്കുന്നതെന്ന് കമ്മീഷൻ വാർത്താ ക്കുറിപ്പിറക്കി. പിടിച്ചെടുത്തതിൽ 45 ശതമാനവും മദ്യവും മയക്കുമരുന്നുമാണ്. 395.39 കോടി രൂപ പണമായി പിടിച്ചെടുത്തപ്പോൾ മയക്കുമരുന്ന് 2068. 85 കോടി മൂല്യമുള്ളതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ഫെബ്രുവരി, മാർച്ച് മാസത്തിൽ ആകെ 7502 കോടി രൂപ പിടിച്ചെടുത്തുവെന്നും വാർത്താക്കുറിപ്പിൽ കമ്മീഷൻ പ്രസ്താവിച്ചു.