ഓണ സിനിമ ARM
ത്രിബിൾ റോളിൽ നടൻ ടൊവിനോ
പ്രണയവും, ആക്ഷനും, ഫാന്റസിയുമെല്ലാം നിറഞ്ഞ ത്രില്ലറുമായാണ് നടൻ ടൊവിനോ തോമസ് വെള്ളിത്തിരയിൽ എത്തുന്നതു്. നവാഗതനായ ജിതിൻ ലാലിന്റെ " അജയന്റെ രണ്ടാം മോഷണ" ത്തിൽ ടൊവിനോ മൂന്നു റോളിലെത്തുന്നു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നട, തെലുങ്ക് എന്നിങ്ങനെ ആറു ഭാഷയിൽ ത്രിഡി രൂപത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ടൊവിനോയുടെ 50-ാം സിനിമ എന്ന പ്രത്യേകതയും പടത്തിനുണ്ട്. മൂന്നു കാലഘട്ടത്തിലെ കഥയാണ് പറയുന്നതു്. മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീ മൂന്നു വേഷമാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഓണത്തിന് മോഹൻലാൽ ചിത്രമില്ലെങ്കിലും അജയനിൽ ശബ്ദസാന്നിധ്യമായി മോഹൻലാലുണ്ട്. 30 കോടി രൂപ ചെലവഴിച്ച് ഒരുക്കിയ ചിത്രത്തിൽ ബേസിൽ ജോസഫ്, സത്യരാജ്, സുരഭിലക്ഷ്മി, ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, ജഗദീഷ് തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു.