കണ്ണൂർസ്വദേശിക്ക് എംപോക്സ്
അബുദാബിയിൽ നിന്നും കേരളത്തിലെത്തിയ യുവാവിനു എംപോക്സ് സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.
26 വയസ്സുകാരനായ യുവാവിനെ എംപോക്സ് ലക്ഷണത്തോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ദുബായിൽനിന്നെത്തിയ തലശ്ശേരി സ്വദേശിയായ യുവാവിനെ ഞായറാഴ്ച വൈകിട്ട് എംപോക്സ് രോഗലക്ഷണത്തോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ സാംപിൾ പരിശോധയ്ക്കായി അയച്ചു.