കളകാഭിഷേക ചന്ദനം സന്നിധാനത്ത് അരച്ചെടുക്കും
ശബരിമല:
ശബരിമല സന്നിധാനത്തിൽ കളകാഭിഷേകത്തിനും,തീർഥാടകർക്ക് വിതരണം ചെയ്യാനുമുള്ള ചന്ദനം തിരുവോണദിവസം മുതൽ അവിടെത്തന്നെ തയ്യാറാക്കും. നിലവിൽ അരച്ച ചന്ദനം വാങ്ങിയാണ് ഉപയോഗിക്കുന്നതു്. ചന്ദനം അരയ്ക്കുന്ന യന്ത്രത്തിന്റെ പ്രവർത്തനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ബോർഡംഗം ജി സുന്ദരേശൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡിന്റെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള ചന്ദന മുട്ടികളാണ് ഇനി മുതൽ അരച്ചു പയോഗിക്കുക. സ്റ്റോക്ക് തീരുന്ന മുറയ്ക്ക് മുട്ടികൾ വനം വകുപ്പിൽ നിന്ന് വാങ്ങും.