ജപ്പാനീസ് താരം ഒസാക്ക ആദ്യ റൗണ്ടിൽ പുറത്തായി

മെൽബൺ:
രണ്ടു തവണ ഓസ്ട്രേലിയൻ ചാമ്പ്യനായ ജപ്പാനീസ് താരം നവാമി ഒസാക്ക ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.ഫ്രഞ്ചുകാരി കരോലിന ഗാർഷ്യയാണ് 6-4, 7-6 ന് ഒസാക്കയെ തോൽപ്പിച്ചത്. 2019ലും, 2021ലും ഇരുപത്തിയാറുകാരിയായ ഒസാക്ക കിരീടം നേടിയിരുന്നു.
പുരുഷ വിഭാഗത്തിൽ ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്സിപാസ് ആദ്യ റൗണ്ടിൽ ജയിച്ചു. ബൽജിയം താരം സിസോ ബെർഗ്സിനെ 5-7, 6-1, 6-1, 6-3ന് പരാജയപ്പെടുത്തി. ഇറ്റലിയുടെ ജന്നിക് സിന്നർ ആദ്യ റൗണ്ട് ജയിച്ചപ്പോൾ ബ്രിട്ടന്റെ ആൻഡി മറേ തോറ്റു. ഓസ്ട്രിയൻ താരം ഡൊമനിക് തീമിനെ കാനഡയുടെ ഇരുപത്തിമൂന്നുകാരൻ ഫെലിക്സ് ഓഗർ അഞ്ച് സെറ്റ് പോരിൽ തറപറ്റിച്ചു. ഇന്ത്യയുടെ സുമിത് നാഗൽ ഇന്ന് ആദ്യ റൗണ്ടിൽ കസാഖ് താരം അലക്സാണ്ടർ ബബ്ലികിനെ നേരിട്ടും.


