ട്വന്റി 20 ലോകകപ്പ്: രോഹിത് നയിക്കും
രാജ്കോട്ട്:
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ രോഹിത് ശർമ തന്നെ ഇന്ത്യൻ ക്യാപ്റ്റനാകും. ബിസിസിഐ സെക്രട്ടറി ജയ്ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്വന്റി 20യിലെ രോഹിതിന്റെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. ഏറെ നാളുകൾക്കു ശേഷം അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലാണ് തിരിച്ചുവന്നതു്. ഹാർദിക് പാണ്ഡ്യയായിരുന്നു ഇരുപതോവർ കളിയിൽ ഇന്ത്യയെ നയിച്ചിരുന്നത്. രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യ ട്വന്റി 20 ലോകകപ്പുയർത്തും.ഇന്ത്യയുടെ മൂന്ന് വിഭാഗത്തിന്റേയും ക്യാപ്റ്റനാണ് രോഹിത്. ഹാർദിക് വൈസ് ക്യാപ്റ്റനാകുമെന്നും ബിസിസിഐ തലവൻ അറിയിച്ചു. വിരാട് കോഹ് ലിയും കളിച്ചേക്കുമെന്നാണ് സൂചന. ജൂണിൽ അമേരിക്കയിലും വെസ്റ്റിന്റീസിലുമായാണ് ലോകകപ്പ് മത്സരം നടക്കുന്നത്.