പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം – 11 വിവാഹസമയം മാറ്റി

ഗുരുവായൂർ:
നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. ബുധനാഴ്ച രാവിലെ 6.30 ന് ഹെലികോപ്റ്ററിൽ നരേന്ദ്ര മോദി ഗുരുവായൂരിലേക്ക് പോകും.രാവിലെ ആറിനും ഒമ്പതിനുമിടയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന 11 വിവാഹങ്ങൾ രാവിലെ ആറിനു മുമ്പും ഒമ്പതിന ശേഷവും നടത്താൻ ദേവസ്വം ബോർഡ് ഔദ്യോഗിക അറിയിപ്പ് നൽകി. ഓരോ വിവാഹ പാർട്ടിക്കും ഇരുപത് പേർക്ക് പങ്കെടുക്കാം. വിവാഹത്തിൽ പങ്കെടുക്കുന്നവർക്കും വാഹനങ്ങൾക്കും പൊലീസിൽ നിന്ന് പ്രത്യേക പാസ്സ് വാങ്ങണം. വിവാഹ നന്തരം നരേന്ദ്ര മോദി തൃപ്രയാർ ക്ഷേത്രത്തിലേക്ക് പോകും. 11.30 ന് കൊച്ചിയിൽ തിരിച്ചെത്തും.

