മാലദ്വീപിലെ ആദ്യ ഇന്ത്യൻ സൈന്യം മടങ്ങി

മാലെ:
മാലദ്വീപിലെ ആദ്യ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥ സംഘത്തെ പിൻവലിച്ചതായി വിദേശമന്ത്രാലയം അറിയിച്ചു. സൈന്യത്തിന് പകരം സാങ്കേതിക ജീവനക്കാരെ നിയമിച്ചു. ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു ഔദ്യോഗികമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. എഎൽഎച്ച് ഹെലികോപ്ടറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘത്തെയാണ് പിൻവലിച്ചത്. മാലദ്വീപിന്റെ സമുദ്രാതിർത്തി കാക്കുന്ന ഇന്ത്യൻ സൈനികരെ രാജ്യത്ത് നിന്ന് ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് മൊയ്സു വാഗ്ദാനം ചെയ്തിരുന്നു.