വാഹന പരിശോധന കർശനമാക്കും

തിരുവനന്തപുരം:

       സംസ്ഥാനത്ത് വാഹനങ്ങളുടെ അമിതവേഗവും നിയമ ലംഘനവും തടയാൻ പ്രത്യേക സ്ക്വാഡ് കർശന പരിശോധന ആരംഭിക്കും.എഐ ക്യാമറവഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് വേഗത്തിൽ ചലാൻ അയയ്ക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർദ്ദേശം നൽകി. രാത്രികാലങ്ങളിലും പരിശോധനയുണ്ടാകും. മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടിയുണ്ടാകും. ചൊവ്വാഴ്ച ഗതാഗതവകുപ്പിന്റേയും പൊതുമരാമത്ത് വകുപ്പിന്റെയും സെക്രട്ടറിമാർ പങ്കെടുക്കുന്ന യോഗം നടക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News