ശതാഭിഷേക നിറവിൽ ശ്രീകുമാരൻ തമ്പി

 ശതാഭിഷേക നിറവിൽ ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം:
അനശ്വര – ഗാനകാവ്യങ്ങളുടെ മാസ്മരികത മലയാളികൾക്ക് സമ്മാനിച്ച പ്രിയങ്കരനായ എഴുത്തുകാരൻ ശ്രീകുമാരൻ തമ്പിക്ക് ശതാഭിഷേകം.പ്രണയവും വിരഹവും ഹൃദയം തൊട്ട വരികളിലൂടെ സമ്മാനിച്ച അദ്ദേഹത്തിന് ശനിയാഴ്ച 84 വയസ്സ് .സിനിമയിലും സാഹിത്യത്തിലുമായി അറുപതിലധികം വർഷം എഴുത്തിന്റെ ലോകത്ത് അടിയുറച്ചു നിന്ന മഹാപ്രതിഭ.
ഗാനരചിയിതാവ്, സംവിധായകൻ, നിർമാതാവ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചന തുടങ്ങി അദ്ദേഹത്തിന് വഴങ്ങാത്ത മേഖലകളില്ല.ബന്ധുക്കൾ ശത്രുക്കൾ, തിരുവോണം, മോഹിനിയാട്ടം, അമ്പലവിളക്ക്, മുന്നേറ്റം, ആക്രമണം, യുവജനോത്സവം, അമ്മേ ഭഗവതി, അപ്പു തുടങ്ങിയ 30 സിനിമകൾ സംവിധാനം ചെയതു. 26 സിനിമയും 13 സീരിയലുകളും നിർമ്മിച്ചിട്ടുണ്ട്.
1940 മാർച്ച് 16 ന് ഹരിപ്പാട്ടാണ് ജനനം. 2023 ലെ വയലാർ സാഹിത്യ പുരസ്കാര മുൾപ്പെടെ നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.മകൻ രാജ്കുമാറിന്റെ മരണം അദ്ദേഹത്തെ മാനസികമായി തളർത്തി. ഭാര്യ രാജേശ്വരി തമ്പിയും മകൾ കവിത തമ്പിയുമൊത്ത് ചെന്നൈയിലാണ്താമസം.

ജന്മദിനത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് ശ്രീചിത്ര പൂവർ ഹോമിൽ രാവിലെ ഗാനാർച്ചന നടത്തും. ഐഎസ് ആർഒ ചെയർമാൻ ഡോ.എസ് സോമനാഥ് പങ്കെടുക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News