സംസ്ഥാന – ദേശീയ ചലച്ചിത്രപുരസ്‌കാരം ഇന്ന്

 സംസ്ഥാന – ദേശീയ  ചലച്ചിത്രപുരസ്‌കാരം ഇന്ന്

മലയാള സിനിമയ്ക്കും, സിനിമാരാധകര്‍ക്കും ഇന്ന് നിര്‍ണായകമായ ഒരു ദിവസമാണ്. ഇന്ന്, ആഗസ്റ്റ് 16 ന് സംസ്ഥാന – ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിയ്ക്കുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിയ്ക്കുന്നത്. മൂന്ന് മണിയോടെ ദേശീയ പുരസ്‌കാരവും പ്രഖ്യാപിയ്ക്കും.

മികച്ച സംവിധായകൻ, നടൻ, നടി തുടങ്ങിയ പുരസ്കാരങ്ങൾക്ക് അവസാന ഘട്ടത്തിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് സംസ്ഥാന പുരസ്കാര നിർണയം നടത്തുന്നത്. ആദ്യ ഘട്ടത്തിലെത്തിയ 160 സിനിമകളിൽ നിന്ന് 70 ശതമാനം സിനിമകളും പുറത്തായി.

മലയാളികളെ സംബന്ധിച്ച് ഇതിലുള്ള ഏറ്റവും വലിയ കൗതുകം രണ്ടിടത്തും ശക്തമായ വെല്ലുവിള ഉയര്‍ത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് എന്നുള്ളതാണ്. 2022 ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരമാണ് ദേശീയ തലത്തില്‍ പ്രഖ്യാപിയ്ക്കുന്നത്. അവിടെ കന്നട നടന്‍ റിഷഭ് ഷെട്ടിയോടാണ് മമ്മൂട്ടിയുടെ ശക്തമായ മത്സരം. കാന്ധാര എന്ന ചിത്ത്രതിലെ അഭിനയത്തിനാണ് റിഷഭ് ഷെട്ടിയെ ദേശീയ പുരസ്‌കാരത്തിന് പരിഗണിച്ചിരിയ്ക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക് എന്നീ ചിത്രങ്ങളുടെ അഭിനയം പരിഗണിച്ചാണ് മമ്മൂട്ടി ലിസ്റ്റില്‍ വന്നിരിയ്ക്കുന്നത്.

അവസാനഘട്ടത്തിലെത്തിയ 40 സിനിമകളിൽ നിന്ന് അര ഡസൻ ചിത്രങ്ങളിൽ നിന്നായിരിക്കും പ്രധാന പുരസ്കാരങ്ങൾ. മികച്ച സിനിമയ്ക്കായി ഉള്ളൊഴുക്ക്, ആടുജീവിതം, കാതൽ ദ കോർ, 2018 എവെരി വൺ ഈസ്‌ എ ഹീറോ, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളുടെ കടുത്ത മത്സരം. ഈ ചിത്രങ്ങളുടെ സംവിധായകരായ ക്രിസ്റ്റോ ടോമി,. ബ്ലെസ്സി, ജിയോ ബേബി, ജൂഡ് ആന്റണി ജോസഫ്, റോബി വർഗീസ് രാജ് എന്നിവർ മികച്ച സംവിധായകരുടെ അന്തിമ പട്ടികയിലുണ്ട്. 84 നവാഗത സംവിധായകരുടെ ചിത്രങ്ങളാണ് ഈ വർഷം മത്സരിക്കാനായി എത്തിയത്. ഒടിടിയിലോ തീയറ്ററിലോ റിലീസ് ആകാത്ത ചിത്രങ്ങളും ജൂറിക്കു മുന്നിലെത്തി. മികച്ച നടന്റെ അന്തിമപട്ടികയിൽ മമ്മൂട്ടിയും പൃഥ്വിരാജും ഇടംപിടിച്ചതായാണ് സൂചന. ഉള്ളൊഴുക്കിലെ ലീലാമ്മയെയും അഞ്ജുവിനെയും അവതരിപ്പിച്ച ഉർവശിയും പാർവതി തിരുവോത്തും അവസാന ഘട്ടത്തിലും ജൂറിയെ കുഴക്കുന്നു. 2022 ലെ പുരസ്കാരങ്ങളാണ് ദേശീയ അവാർഡിൽ പ്രഖ്യാപിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News