സന്തോഷ് ട്രോഫിയിൽ കേരളം ആദ്യ മത്സരത്തിന്
ഹൈദരാബാദ്:
സന്തോഷ് ട്രോഫി ഫുട്ബോളിലെ എട്ടാoകിരീടത്തിൽ നോട്ടമിട്ട് കേരളത്തിന്റെ പടയാളികൾ ഇന്ന് നൈസാമിന്റെ മണ്ണിൽ പന്തുരുട്ടും. ആദ്യ കളിയിൽ നിലവിലെ റണ്ണറപ്പുകളും അഞ്ചു തവണ ജേതാക്കളുമായ ഗോവയാണ് എതിരാളി. ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ രാവിലെ ഒമ്പതിനാണ് മത്സരം. ഗ്രൂപ്പിലെ കരുത്തരെ മറികടന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കേരളത്തിന്റെ യുവ നിര.കഴിഞ്ഞ തവണ ഗോവയോടറ്റ പരാജയത്തിന് മറുപടി നൽകാനാണ് കേരളം ഒരുങ്ങുന്നതു്. ഗ്രൂപ്പ് ഘട്ടത്തിൽ 18 ഗോൾ അടിച്ചു കൂട്ടിയപ്പോഴും ഒരു ഗോളും വഴങ്ങാതിരുന്നത് കേരളത്തിന്റെ ആത്മവിശ്വാസം കൂട്ടും. ക്യാപ്റ്റൻ ജി സഞ്ജുവിന്റെയും പരിചയസമ്പന്നനായ എം മനോജിന്റെയും നേതൃത്വത്തിൽ പ്രതിരോധനിരയും അണിനിരക്കും