സ്വാതന്ത്ര്യം തന്നെ അമൃതം സമ്മാനിച്ച കവി ഓർമ്മയായിട്ട് ഒരു നൂറ്റാണ്ട്

ആലപ്പുഴ
സ്വാതന്ത്ര്യം തന്നെ അമൃതം സമ്മാനിച്ച കവി ഓർമ്മയായിട്ട് ഒരു നൂറ്റാണ്ട്
മഹാകവി എന്ന നിലയിൽ മാത്രമല്ല;സമസ്ത മേഖലകളിലും മികച്ച സംഭാവനകൾ നൽകിയ ‘ആശാൻ’ മൺമറഞ്ഞിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട് തികയുന്നു.കവി, പണ്ഡിതൽ, പത്രപ്രവർത്തകൻ, പുരോഗമനവാദി, സാമാജികൻ, വിപ്ലവകാരി, സംഘടനാപ്രവർത്തകൻ, സാമൂഹിക പരിഷ്ക്കർത്താവ്, അധ്യാപകൻ, വ്യവസായി എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാകവി കുമാരനാശാൻ 1924 ജനുവരി 16 ന് പല്ലനയാറ്റിൽ ബോട്ടപകടത്തിൽ മരിച്ചിട്ട് ഇന്ന് ഒരു നൂറ്റാണ്ട്.1973 ഏപ്രിൽ 12 ന് നാരായണന്റേയും കാളിയമ്മയുടേയും പുത്രനായി കുമാരനാശാൻ അഞ്ചുതെങ്ങിൽ ജനിച്ചു. 1903 ൽ എസ്എൻഡിപി യോഗത്തിന്റെ സെക്രട്ടറിയായി. 1907 ൽ വീണപൂവ്, 1910ൽ നളിനി, 1914ൽ ലീല, 1922ൽ ചണ്ഡാലഭിഷുകി,1923ൽ കരുണ എന്നീ കാവ്യങ്ങളിലൂടെ മത-ജാതി- വർണവെറിയക്കോമരങ്ങൾക്കെതിരെ തൂലിക ചലിപ്പിച്ചു. 1891ൽ ശ്രീനാരായണ ഗുരുവിനെ പരിചയപ്പെട്ടു. സംസ്കൃതവും,തമിഴും, വേദാന്തവും, യോഗവിദ്യയും ഗുരുവിൽ നിന്ന് അഭ്യസിച്ചു. ആലുവായ്ക്കടുത്ത് യൂണിയൽ ടൈൽ വർക്സ് എന്ന ഓട് ഫാക്ടറിയും നടത്തി. ബോട്ടപകടത്തിൽ മരിച്ച പല്ലനയാറിൻ തീരത്ത് കുമാരകോടിയിൽ കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്നു.

