54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ;പൃഥ്വിരാജ് നടന്‍, ഉര്‍വശിയും ബീനയും മികച്ച നടിമാർ

 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ;പൃഥ്വിരാജ് നടന്‍, ഉര്‍വശിയും ബീനയും മികച്ച നടിമാർ

തിരുവനന്തപുരം:

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദി കോറാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ആടുജീവിതത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രന്‍ (തടവ്) എന്നിവര്‍ മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസിയാണ് മികച്ച സംവിധായകന്‍. മികച്ച സിനിമ, മികച്ച നടന്‍ ഉള്‍പ്പടെ എട്ട് പുരസ്‌കാരങ്ങളുമായി ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ നേടിയത് ആടുജീവിതമാണ്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് തീരുമാനിച്ചത്.

മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ റസാഖ്, ചിത്രം- തടവ്. മികച്ച ചിത്രസംയോജകന്‍- സംഗീത് പ്രതാപ്, സിനിമ -ലിറ്റില്‍ മിസ് റാവുത്തര്‍, മികച്ച നൃത്ത സംവിധാനം ജിഷ്ണു, സിനിമ- സുലേഖ മന്‍സില്‍. മേക്കപ്പ് – രഞ്ജിത്ത് അമ്പാടി- ആടു ജീവിതം, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാര്‍, സിനിമ -ഒ ബേബി. ഡബിങ് ( വനിത)- സുമംഗല- ജനനം 1947 പ്രണയം തുടരുന്നു. ഡബിങ് ( പുരുഷന്‍) റോഷന്‍ മാത്യു- ഉള്ളൊഴുക്ക്, വാലാട്ടി. സിങ്ക് സൗണ്ട്- ഷമീര്‍ അഹമ്മദ്, സിനിമ ഒ ബേബി. മികച്ച ചിത്രം ഇല്ലാത്തതിനാല്‍ മികച്ച കുട്ടികളുടെ ചിത്രത്തിന് പുരസ്‌കാരം ഇല്ല. ചലച്ചിത്ര ലേഖനം- ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍- ഡോ. രാജേഷ് എം ആര്‍. മികച്ച ചലച്ചിത്ര ഗ്രന്ഥം – മഴവില്‍ കണ്ണിലൂടെ മലയാള സിനിമ (കിഷോര്‍ കുമാര്‍). മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള ജൂറി പുരസ്‌കാരം – കാമനകളുടെ സാംസ്‌കാരിക സന്ദര്‍ഭങ്ങള്‍ (പി പ്രേമചന്ദ്രന്‍).

മികച്ച തിരക്കഥ – രോഹിത് എംജി കൃഷ്ണന്‍, സിനിമ ഇരട്ട. മികച്ച സ്വഭാവ നടന്‍ വിജയരാഘവന്‍, ചിത്രം – പൂക്കാലം. മികച്ച സ്വഭാവ നടി ശ്രീഷ്മ ചന്ദ്രന്‍, ചിത്രം – പൊമ്പിളൈ ഒരുമൈ. മികച്ച ബാലതാരം ( പെണ്‍) തെന്നല്‍ അഭിലാഷ്, ചിത്രം – ശേഷം മൈക്കിള്‍ ഫാത്തിമ. മികച്ച ബാലതാരം ( ആണ്‍) അവ്യുക്ത് മേനോന്‍ ചിത്രം – പാച്ചുവും അത്ഭുതവിളക്കും. മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍, സിനിമ- കാതല്‍. മികച്ച തിരക്കഥ- അഡാപ്റ്റേഷന്‍ -ബ്ലെസി, ചിത്രം – ആടു ജീവിതം. മികച്ച സംഗീത സംവിധായകന്‍ – ജസ്റ്റിന്‍ വര്‍ഗീസ്-ചിത്രം – ആടു ജീവിതം. മികച്ച സംഗീത സംവിധായകന്‍ – ജസ്റ്റിന്‍ വര്‍ഗീസ്- ചാവേര്‍. മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനന്‍- ചാവേര്‍. മികച്ച പശ്ചാത്തല സംഗീതസംവിധായകന്‍ മാത്യൂസ് പുളിക്കന്‍, ചിത്രം കാതല്‍. മികച്ച പിന്നണി ഗായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, ചിത്രം- ജനനം 1947 പ്രണയം തുടരുന്നു. മികച്ച മികച്ച പിന്നണി ഗായിക ആന്‍ ആമി, ചിത്രം – പാച്ചുവും അത്ഭുത വിളക്കും. ജനപ്രീതിയുള്ള സിനിമ- ആടുജീവിതം, പ്രത്യേക ജൂറി പുരസ്‌കാരം- സിനിമ- ഗഗനചാരി, അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരം- കെ ആര്‍ ഗോകുല്‍ (ആടു ജീവിതം) അഭിനയ കൃഷ്ണന്‍-(ജൈവം), സുധി കോഴിക്കോട് (കാതല്‍). മികച്ച ഛായാഗ്രഹകന്‍- സുനില്‍ കെ എസ്, സിനിമ – ആടു ജീവിതം, മികച്ച കലാസംവിധായകന്‍, സിനിമ – മോഹന്‍ദാസ് -2018, മികച്ചശബ്ദമിശ്രണം – റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍, സിനിമ – ആടുജീവിതം, മികച്ച ശബ്ദരൂപകല്‍പ്പന-ജയദേവന്‍ ചക്കാടത്ത്, അനില്‍ രാധാകൃഷ്ണന്‍, സിനിമ- ഉള്ളൊഴുക്ക്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News