IFFK @2024 മൂനാം ദിവസം The Story of souleymane
നിരന്തരമായി സംസാരിച്ചു കൊണ്ടിരിക്കുന്നതാണ് ഏറ്റവും നല്ല സിനിമ (talking movies ) ‘നിരന്തരം സംസാരിക്കുക എന്നതും ഒരു struggle ആണ് ആയതിനാൽ സിനിമ Struggle ചെയ്യുന്നവൻ്റെയും കഥ കൂടിയാണ് . എല്ലാവരും ഒരു Struggle ൻ്റെ ഭാഗമാണ് , ജനിച്ചു കഴിഞ്ഞാൽ മരണവരെയും ഉള്ള പിടച്ചിലാണ് ജീവിതം എന്ന് (സോഷ്യൽ മീഡിയയോട് കടപ്പാട് ) IFFK വീണ്ടും നമ്മളെ ഓർമ്മിപ്പിക്കുന്നു. (സംഘാടകരോട് കടപ്പാട്) കടപ്പാടുകൾ പരിണാമസംഹിതയോടുള്ള കൃതഞ്ജത രേഖപ്പെടുത്താനുള്ള അവസരം. ഇനി സിനിമയിലേയ്ക്ക് കടക്കാം. souleymane story ,ആദ്യം വേറെ എന്തൊക്കെയോ എന്ന് വിചാരിച്ചു സിനിമ കണ്ടപ്പോൾ മാത്രമാണ് അത് ഒരു സുലൈമാൻ്റെ കഥയാണ് എന്ന് മനസിലായത് . “വെറും ഒരു സുലൈമാനല്ല ശെരിക്കും ഒരു ഹനുമാൻ ആയിരുന്നു “. മലയാള സിനിമയിലെ പപ്പുവിനെ ഓർമ്മപ്പെടുത്തുന്നു,. (വീണ്ടും കടപ്പാട് ).പാരീസിൽ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഒരു ഗിനിയൻ കുടിയേറ്റക്കാരൻ്റെ വെല്ലുവിളികളിലേക്കുള്ള ഒരു നേർക്കാഴ്ച്ച ആണ് ഈ സിനിമ.ബോറിസ് ലോജ്കിൻ്റെ ഈ ചിത്രം. അനവധി കാണാക്കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ച ചിത്രം . ആക്ഷൻ രംഗങ്ങൾ അതിശയിപ്പിക്കുന്ന രീതിയിൽ ചിത്രീകരിക്കാറുള്ള ഹോളിവുഡ് ചിത്രങ്ങൾക്ക് ഒരു റഫറൻസ് ആകേണ്ട ചിത്രം. അതിശയോക്തി അല്ല അനിതര സാധാരണമായ ഒരു ചിത്രം . സാധാരണ ജീവിതങ്ങളിൽ ഒരു ത്രില്ലില്ല എന്ന് പറയുന്നവരെ വിസ്മയിപ്പിക്കുന്ന സിനിമ . കുടിയേറ്റ ജീവിതത്തിനെ സംശയത്തോടെ മാത്രം കാണുന്ന ഒരു വിഭാഗം ജനത അത്യാവശ്യം കണ്ടിരിക്കേണ്ട സിനിമ. സുലൈമാൻ ഫ്രഞ്ച് സിറ്റിസൺഷിപ്പ് നേടാൻ ഉള്ള ജീവൻമരണ പോരാട്ടത്തിൻ്റെ രണ്ടു നാളുകൾ മാത്രം കാട്ടിത്തരുന്ന സിനിമ, വിറ്റോറിയ ഡി സിക്കയുടെ പ്രശസ്തമായ സിനിമയായ The Roof എന്ന സിനിമയെ എവിടെയോയൊക്കെ ഓർമ്മപ്പെടുത്തുന്നു.
ഇനി നമുക്ക് ചലച്ചിത്ര ടെക്നീഷ്യൻമാരിലേയ്ക്ക് വരാം വർഷങ്ങൾക്ക് മുമ്പ് ഇറങ്ങി Slumdog’s millionaire എന്ന സിനിമയിൽ Skate board ൽ Steadycam നിയന്ത്രിച്ച ക്യാമറ ഓപ്പറേറ്റന്മാർ ഇന്നും വളരെ ശക്തമായി മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു. സിനിമയുടെ രഹസ്യങ്ങൾ എന്നും അജ്ഞാതമാണ് നമ്മൾ അതിനെ movie magic എന്നു വിളിക്കും. സാധ്യമല്ലാത്തതായി ഒന്നും ഇല്ല സിനിമയിൽ, അതിൻ്റെ സാങ്കേതിക പ്രവർത്തകർ സിനിമയുടെ രഹസ്യം വെളിപ്പെടുത്തിയാൽ മാത്രമേ അത് പൊതുജനം അറിയുകയുള്ളു. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള തത്ത്രപ്പാടിൽ ഫ്രാൻസിലെ നഗരത്തിലൂടെയുള്ള സുലൈമാൻ എന്ന നെട്ടോട്ടം നൽകുന്ന കാഴ്ച അവിസ്മരണീയമാക്കാൻ അതിൻ്റെ പിന്നണി പ്രവർത്തകർ നടത്തിയ ശ്രമം ശ്ലാഖനീയമാണ്. ആക്ഷനോടൊപ്പം സഞ്ചരിക്കുക ഒരു ത്രില്ലാണ് അത് ഒരു ഡ്രോണിൻ്റെ സഹായമില്ലാതെ കാണിച്ച് തരാൻ കാട്ടിയ മിടുക്കിനെ പ്രശംസിക്കാതിരിക്കാൻ തരമില്ല. കൂടുതൽ ഒന്നും പറയുന്നില്ല സിനിമ നേരിട്ട് കാണുക അനുഭവിക്കുക. Mubi Platform ൽ ലഭ്യമാണ് എങ്കിലും തിയേറ്ററിൽ മാത്രം കാണാൻ നിർബ്ബന്ധിക്കുന്നു.