V: ശാസ്ത്ര മേളക്ക് തുടക്കം

ആലപ്പുഴ:

          56-ാമത് കേരള സ്കൂൾ ശാസ്ത്രോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.’ കോടി സൂര്യനുദിച്ചാലു -മൊഴിയാത്തൊരു കുരിരുൾ തുരന്നു സത്യം കാണിക്കും സയൻസിന്നു തൊഴുന്നു ഞാൻ ‘ സഹോദരൻ അയ്യപ്പൻ 1916 ലെഴുതിയ സയൻസ് ദശകത്തിന്റെ നാലു വരി ചൊല്ലിക്കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പുത്തൻ പരീക്ഷണങ്ങളുമായി എത്തുന്ന കുട്ടിശാസ്ത്രജ്ഞരുടെയും അവരെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന അധ്യാപകരുടെയും നിറഞ്ഞ കൈയടിയായിരുന്നു മുഖ്യമന്ത്രിയ്ക്ക് മറുപടി. തന്റെ സ്കൂൾ കാലഘട്ടത്തിലെ ഓർമ്മ മുഖ്യമന്ത്രി പങ്കു വച്ചു. അന്ധവിശ്വാസങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്ന ഇക്കാലത്ത് ഇവയെ ചോദ്യം ചെയ്യുന്ന അധ്യാപകർ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.രാവിലെ പൊതുവിദ്യാഭാസ ഡയറക്ടർ കെ ജീവൻ ബാബു പ്രധാന വേദിയായ സെന്റ് ജോസഫ് സ്കൂളിൽ പതാക ഉയർത്തി. മേള 18-ാം തീയതി അവസാനിക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News