ഗോപന്‍ സ്വാമിയുടെ കല്ലറ തുറക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് കോടതി

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ കല്ലറ തുറക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് കോടതി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നും മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കോടതി ജില്ലാ കളകടർക്ക് നിർദ്ദേശവും നൽകി. കല്ലറ തുറന്ന് പരിശോധിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപൻ സ്വാമിയുടെ കുടുംബം നൽകിയ ഹർജിപരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.