ദേശീയ ഗയിംസിനായി 4.5 കോട അനുവദിച്ചു
തിരുവനന്തപുരം:
ദേശീയ ഗയിംസിനുള്ള കേരളാ ടീമിന്റെ പരിശീലനത്തിനും മറ്റ് ഒരുക്കങ്ങൾക്കുമായി സംസ്ഥാന സർക്കാർ 4.5 കോടി രൂപ അനുവദിച്ചു.ആദ്യഗഡുവാണിത്. പരിശീലന ക്യാമ്പുകൾ, ജഴ്സി, കായികോപകരണങ്ങൾ, വിമാന യാത്രാ ക്കൂലി എന്നിവയ്ക്കാണ് തുക ഉപയോഗിക്കുക. 9.9 കോടി രൂപ അനുവദിക്കാനാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ ആവശ്യപ്പെട്ടിരുന്നത്.ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗയിംസിനുള്ള കേരളാ ടീമിന്റെ യാത്ര ഇത്തവണ വിമാനത്തിലാണ്. മത്സര ഷെഡ്യൂൾ അനുസരിച്ചാകും കായികതാരങ്ങളെ . കൊണ്ടുപോകുന്നത്. വിമാന ടിക്കറ്റ് എടുക്കാൻ സർക്കാർ ഏജൻസിയായ ഒഡേപെ കിനെ ചുമതലപ്പെടുത്തി.