പായ്ക്കപ്പലിൽ ഇന്ത്യൻ വനിതാ നാവികർ

ന്യൂഡൽഹി:
പായ്കപ്പലിൽ കേപ്ഹോൺ മുനമ്പ് മുറിച്ച് കടന്ന് ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ നാവികർ. നാവിക സാഗർ പരികർമ രണ്ട് പര്യവേഷണത്തിന്റെ മൂന്നാം പാദത്തിലെ ലെഫ്റ്റനന്റ് കമാൻഡർ മാരായ കോഴിക്കോട് സ്വദേശിനി കെ ദിൽന, പുതുച്ചേരി സ്വദേശിനി രൂപ അഴഗിരിസ്വാമി എന്നിവർ ഐഎൻഎസ് വി താരിണിയിൽ തെക്കേ അമേരിക്കയുടെ തെക്കേയറ്റത്തുള്ള മുനമ്പ് കടന്നത്. അന്റാർട്ടിക്കയുടെ 800 കിലോമീറ്റർ ദൂരത്തിലുള്ള ദുഷ്കരമായ സാഹചര്യങ്ങൾക്കും പ്രതികൂല കാലാവസ്ഥയ്ക്കും പേരുകേട്ട മുനമ്പ് അതിസാഹസികമായാണ് നാവികർ കടന്നത്. 2024 ഒക്ടോബർ രണ്ടിന് ഗോവയിൽ നിന്നാണ് രണ്ട് വനിതാ നാവികർ നയിക്കുന്ന പര്യവേഷണത്തിന്റെ രണ്ടാം പതിപ്പ് ആരംഭിച്ചത്.