പൊൻമുടി റസ്റ്റ് ഹൗസ് ഇന്ന് തറക്കും
വിതുര:
പൊന്മുടിയിൽ നവീകരിച്ച റസ്റ്റ് ഹൗസിന്റെയും കഫ്റ്റി രിയയുടെയും ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് 3 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. ഡി കെ മുരളി എം എൽ എ അധ്യക്ഷനാകും. 78 ലക്ഷം രൂപ ചെലവാക്കിയാണ് റസ്റ്റ് ഹൗസ് പുതുക്കി പണി കഴിപ്പിച്ചത്. കൂടുതൽ നിർമാണപ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപകൂടി അനുവദിച്ചിട്ടുണ്ട്. സ്ട്രക്ച്ചറൽ ഡിസൈൻകൂടി പൂർത്തിയാകുന്ന തോടെ കരാർ നടപടി ആരംഭിക്കും. നിലവിൽ നവീകരിച്ച റസ്റ്റ് ഹൗസിൽ 5 മുറികളാണുള്ളത്.ഒരെണ്ണം എ സിയാണ്.