മലബാർ ബി ടു ബി മീറ്റ് 19ന്
കോഴിക്കോട്:
മലബാറിന്റെ വൈവിധ്യമാർന്ന ടൂറിസം സാധ്യതകൾ ലോകത്തിന് മുമ്പിൽ എത്തിക്കാനായി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ 19 ന് ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കും. മെട്രോ എക്സ്പെഡീഷന്റെ സഹകരണത്തോടെയാണ് ഗേറ്റ് വേ ടു മലബാർ : ഐ ടൂറിസം ബി 2 ബി മീറ്റ് സംഘടിപ്പിക്കുന്നത്. റാവിസ് കടവിൽ രാവിലെ ഒമ്പതിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രാജ്യത്താകെയുള്ള വിനോദ സഞ്ചാര മേഖലയിലെ പ്രമുഖരുമായി പങ്കാളിത്തം സാധ്യമാക്കുകയാണ് ലക്ഷ്യം. കേരളത്തിനകത്തും പുറത്തുമുള്ള അഞ്ഞൂറോളം ടൂർ ഓപ്പറേറ്റർമാർ ബി 2 ബി യുടെ ഭാഗമാകും.