വഖഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ല

കോഴിക്കോട്:
വഖഫിന്റെ പേരിൽ സർക്കാർ ആരെയും കൂടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാപരമായി ലഭിച്ച എല്ലാ അവകാശങ്ങളും സംരക്ഷിക്കും.വഖഫ് ബോർഡ് കോഴിക്കോട് ഡിവിഷണൽ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കം ത്വരിത ഗതിയിലാണ്. സംയുക്ത പാർലമെന്ററി സമിതിയിൽ പ്രതിപക്ഷം അവതരിപ്പിച്ച ഭേദഗതികളെല്ലാം അവഗണിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്.