വെഞ്ഞാറമൂട് മേൽപ്പാലത്തിന് നാളെ കല്ലിടും

വെഞ്ഞാറമൂട് ജംക്‌ഷനിലെ തിരക്ക്
വെഞ്ഞാറമൂട്:
വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. തിരുവനന്തപുരം – അങ്കമാലി എം സി റോഡിന്റെ ഏറ്റവും തിരക്കുള്ള ജങ്ഷനാണിത്.തൈക്കാടു മുതൽ ആലന്തറ വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗത്താണ് വൻ ഗതാഗതക്കുരുക്കുണ്ടാകുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി 28 കോടി രൂപയ്ക്കാണ് ടെൻഡർ എടുത്തത്. കിഫ്ബി ഫണ്ടുപയോഗിച്ച് പിഡബ്ലുഡി മുഖാന്തരം കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണ ചുമതല. ലീലാരവി ആശുപത്രിക്കു മുന്നിൽ നിന്നാരംഭിച്ച് പൊലീസ് സ്റ്റേഷൻ സമീപത്തായി അവസാനിക്കുന്നതാണ് മേൽപ്പാലം.