ഇന്ത്യക്കാർക്ക് നേട്ടം .രൂപ വളരുന്നു.ഫ്രാൻസിലും യൂ എ ഇ യിലും ഇനി യുപിഐ ഇടപാടുകൾ നടത്താം;
ഫ്രാൻസിലും യൂ എ ഇ യിലും ഇനി യുപിഐ ഇടപാടുകൾ നടത്താം;
ഇനി ഫ്രാൻസിലും വിവിധ ഇടങ്ങളിൽ യുപിഐ അധിഷ്ഠിത പെയ്മൻറ് സംവിധാനം ഉപയോഗിക്കാൻ ആകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന പാരിസ് സന്ദർശനത്തിനിടെയാണ് പ്രഖ്യാപനം വന്നത്. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് യുപിഐ ഉപയോഗിച്ച് ഉടൻ തന്നെ പണം ഇടപാടുകൾ നടത്താം.
യുപിഐ സേവനങ്ങൾ നൽകുന്ന നാഷണൽ പേയ്‌മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഫ്രാൻസിൻെറ സുരക്ഷിത ഓൺലൈൻ പേയ്‌മെൻറ് സംവിധാനമായ ലൈറയുമായി കഴിഞ്ഞ വർഷം ധാരണാപത്രം ഒപ്പിട്ടിരുന്നു.
ഇന്ത്യയുടെ പെയ്മൻറ് സംവിധാനം സ്വീകരിക്കാൻ വിവിധ രാജ്യങ്ങൾ തയ്യാറാകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഫ്രാൻസിന് മുമ്പ്, ഇരു രാജ്യങ്ങളിലെയും പെയ്മൻറ് സംവിധാനം ഉപയോഗിക്കുന്നതിന് ഉപയോക്താക്കളെ അനുവദിക്കുന്നതിനായി ഇന്ത്യ 2023-ൽ സിംഗപ്പൂരിൻെറ പേനൗവുമായി കരാർ ഒപ്പിട്ടിരുന്നു. ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങൾ ഇതിനകം യുപിഐ സംവിധാനം സ്വീകരിച്ചിട്ടുണ്ട്.
യൂറോപ്പ്, പശ്ചിമേഷ്യ, യുഎസ് എന്നിവിടങ്ങളിലെ മറ്റ് നിരവധി രാജ്യങ്ങളിൽ യുപിഐ സേവനങ്ങൾ വ്യാപിപ്പിക്കാൻ എൻപിസിഐ ലക്ഷ്യമിടുന്നുണ്ട്.
യുഎഇയിൽ പ്രാദേശിക ഇടപാടുകൾക്ക് രൂപ
ഇന്ത്യയും യുഎയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് പ്രാദേശിക കറൻസികൾ ഉപയോഗിക്കാനാകുന്നത് ഇന്ത്യക്ക് നൽകുന്നത് ചില അവസരങ്ങൾ കൂടെയാണ്. മുൻപ് പണം ഡോളറിലേക്ക് മാറ്റിയ ശേഷമാണ് ഇടപാടുകൾ പൂർത്തിയാക്കിയിരുന്നതെങ്കിൽ ഇനി അത് വേണ്ട. ഏത് കറൻസിയിൽ വ്യാപാരം നടത്തണമെന്ന് വ്യാപാരികൾക്ക് തീരുമാനിക്കാൻ ആകും. തുക കൈമാറുമ്പോൾ കറൻസി വിനിമയത്തിന് ഈടാക്കിയിരുന്ന അധിക നിരക്കും നൽകേണ്ടി വരില്ല.
ദേശീയ കറൻസികൾ ഉപയോഗിക്കുന്നതിനുള്ള പുതിയ ധാരണാപത്രം ഡോളറിനേക്കാൾ രൂപയുടെയും ദിർഹത്തിൻെറയും ഉപയോഗം പ്രോത്സാഹിപ്പിക്കും. എല്ലാ കറൻറ് അക്കൗണ്ട് ഇടപാടുകളും അനുവദനീയമായ മൂലധന അക്കൗണ്ട് ഇടപാടുകളും കരാറിൽ ഉൾക്കൊണ്ടിട്ടുണ്ട് എന്നത് കൂടുതൽ നേട്ടമാകും. കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്നവരെയും ഇറക്കുമതി രംഗത്ത് പ്രവർത്തിക്കുന്നവരെയും അവരുടെ ആഭ്യന്തര കറൻസികളിൽ പണമടയ്ക്കാൻ പുതിയ കരാർ സഹായിക്കുന്നതോടെ രൂപ- ദിർഹം ഫോറിൻ എക്സ്ചേഞ്ച് വിപണി വികസിക്കുകയും ചെയ്യും.
വലിയ ഊർജ വിതരണ കേന്ദ്രമായ യുഎഇയിൽ നിന്നുള്ള എണ്ണയുടെയും മറ്റ് ചരക്കുകളുടെയും ഇറക്കുമതിക്ക് പണം നൽകാൻ ഇന്ത്യക്ക് ഈ സംവിധാനം ഉപയോഗിക്കാനുമാകും. ഇന്ത്യ നിലവിൽ യുഎഇയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നത് ഡോളറിലാണ്. പുതിയ ധാരണാപത്രത്തിന് കീഴിൽ, യുഎഇയുടെ തൽക്ഷണ പേയ്‌മെൻറ് പ്ലാറ്റ്‌ഫോം യുഎഇ സ്വിച്ചുമായി റുപേ സ്വിച്ച് യുപിഐ സംവിധാനം ബന്ധിപ്പിക്കുന്നതിന് രണ്ട് കേന്ദ്ര ബാങ്കുകളും സഹകരിക്കും.
രണ്ട് രാജ്യങ്ങളിലെ ഉപയോക്താക്കൾക്കും ഇത് ഗുണകരമാകും. പ്രാദേശിക കറൻസികളുടെ ഉപയോഗവും യുപിഐ പെയ്മൻറ് സംവിധാനവും യുഎഇയിലെ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പണമയയ്ക്കുന്നതുൾപ്പെടെയുള്ള ഇടപാട് ചെലവുകളും സമയവും കുറയ്ക്കും. വേഗത്തിലും സുരക്ഷിതമായും ഇരു രാജ്യങ്ങളും തമ്മിലുള്ള പണം ഇടപാടുകൾ മടത്താം. ചെലവും കുറയും. അൽപ്പ സമയത്തിന് ശേഷം കാർഡ് ഇടപാടുകൾ വേഗത്തിലാക്കുന്നതിനുമാകും. 2022-23 ൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 8450 കോടി ഡോളറിൻേറതായിരുന്നു.