നവകേരള സദസില്‍ കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവരും അണിചേരണമെന്ന് എംവി ഗോവിന്ദന്‍

നവകേരള സദസില്‍ കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവരും അണിചേരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജനാധിപത്യ ചരിത്രത്തിലെ പുതിയ കാല്‍വെപ്പാകും നവകേരള സദസെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാനത്തിനെതിരെ കേന്ദ്രം നടപ്പാക്കുന്ന സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ സംവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നാളെ വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവളികെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും സംസ്ഥാനമൊട്ടാകെ സഞ്ചരിക്കും.

